Oct 25, 2025 10:10 PM

പാനൂർ : കോഴിക്കോട് കുറ്റ്യാടിക്കടുത്ത് മലയോര മേഖലയിലെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ കരിയാട് ഉറിതൂക്കി മല സന്ദർശിച്ച് മടങ്ങവേ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽപ്പെട്ടത് നാദാപുരം പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ.പാനൂർ  കല്ലിക്കണ്ടി സ്വദേശി ഒതുക്കുങ്ങൽ റഫീഖിൻ്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്.നാദാപുരം പുളിക്കൂൽ സ്വദേശി പുല്ലാട്ട് റസീനയുടെ മകനാണ്.പരിക്കേറ്റ ഒരു സഹപാടിയെ കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റെയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നാദാപുരം സ്വദേശികളായ മുഹമ്മദ് റിഷാൽ, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ കായക്കൊടി ഏച്ചിലുകണ്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Muhammed Rishal, a 10th grade student from Panur, Kallikandi, died

Next TV

Top Stories